Meditation. - August 2024
കാലത്തിന്റെ വെല്ലുവിളിയെ അതിജീവിക്കാന്‍ ക്രിസ്തു നല്കിയ വിശുദ്ധിയുടെ മാതൃക ഏറ്റെടുക്കുക
സ്വന്തം ലേഖകന്‍ 17-08-2016 - Wednesday
"എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതു കൊണ്ട് പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ" (1 കോറിന്തോസ് 7:2).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 17
കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത്, നിങ്ങളോരോരുത്തരും ക്രിസ്തു നമ്മുക്ക് നല്കിയ വിശുദ്ധിയുടെ മാതൃക ഏറ്റെടുത്ത് ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യുവാക്കളും മുതിര്‍ന്നവരുമായ നിങ്ങളുടെ ജീവിതത്തില്‍ ലൈംഗികതയുടെ കെട്ടുറപ്പിനായി ശാരീരിക നിയന്ത്രണശക്തി നിര്‍ണ്ണായകമാണ്. കാര്യമായ വിലക്കുകളില്ലാത്തതിനാല്‍ ലൈംഗികവാസനയുടെ ചൂഷണം സംജാതമായ ഇക്കാലത്ത് ലൈംഗികതയെപ്പറ്റി സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്.
രണ്ട് ജീവികള്‍ക്ക് പരസ്പരം ആശയസമ്പര്‍ക്കം പുലര്‍ത്താന്‍ പറ്റിയ ഏറ്റവും ശക്തമായ ഭാഷയാണ് ശരീരങ്ങളുടെ കൂടിച്ചേരല്‍. ഈ സ്നേഹത്തിന്റെ കൂടിചേരല്‍ ദൈവതിരുമുന്‍പില്‍ പരസ്യമായി പ്രതിജ്ഞ എടുത്ത വിവാഹത്തിലൂടെ മാത്രമേ പാടുള്ളൂ. മനുഷ്യവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിനെ കൂടുതല്‍ ധ്യാനിക്കുക. മനുഷ്യപ്രകൃതി സ്വീകരിച്ചവനായി ധാരാളം കലാകാരന്മാര്‍ സ്വഭാവികതയോടെ ചിത്രീകരിച്ചിട്ടുള്ള വചനം മാംസമായി തീര്‍ന്നത് അവനിലാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 16.6.80)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.