India - 2024

നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയം മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയില്‍

പ്രവാചകശബ്ദം 19-01-2024 - Friday

നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ ആദ്യ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി ഉയർത്തപ്പെട്ടു. ഇന്നലെ രാവിലെ ദേവാലയത്തിൽ നടന്ന തിരുക്കർമത്തിൽ സീറോമല ബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുതിയ ദേവാലയത്തി ന്റെ കൂദാശയും പ്രതിഷ്ഠയും തീർത്ഥാടന ദേവാലയ പ്രഖ്യാപനവും നടത്തി. കഠിനാധ്വാനംകൊണ്ട് നാടിന്റെ വിശപ്പടക്കാൻ പരിശ്രമിച്ചവരാണ് ഇടുക്കിയിലെ കുടിയേറ്റ കർഷകരെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

വലിയ ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ് നെടുങ്കണ്ടത്ത് മനോഹരമായ ദേവാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഹൈറേഞ്ചിലെ ജനതയുടെ വിശ്വാസത്തിന്റെ ഗോപുരമാണ് നെടുങ്കണ്ടത്ത് ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുക്കർമങ്ങളിൽ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വികാരി ജനറാൾമാരാ യ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവരും രൂപതയിലെ 150ഓളം വൈദികരും സഹകാർമികരായിരുന്നു.


Related Articles »