India - 2025
ക്രൈസ്‌തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് സ്വീകരണം
പ്രവാചകശബ്ദം 07-02-2024 - Wednesday
തിരുവനന്തപുരം: ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങൾ പോലും സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ്. കേരള കൗൺസിൽ ഓഫ് ചർച്ച് നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് നടക്കുന്ന ക്രൈസ്‌തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് കിളിമാനൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് കമ്മിസറി റവ. ജെ. ജയ രാജ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെസിസി ജനറൽ സെക്രട്ടറി ഡോ. പ്ര കാശ് പി. തോമസ്, ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ.ആർ.നോബിൾ, സോഷ്യൽ കൺസേൺസ് കമ്മീഷൻ ചെയർമാൻ റവ. അലക്‌സ് പി. ഉമ്മൻ, സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി ലെഫ്. കേണൽ സജു ഡാനിയേ ൽ എന്നിവർ പ്രസംഗിച്ചു.