Purgatory to Heaven. - August 2025

ഈ ലോകത്തിലെ സഹനങ്ങള്‍-സ്വര്‍ഗ്ഗത്തിലേക്കുള്ള വന്‍നിക്ഷേപം

സ്വന്തം ലേഖകന്‍ 20-08-2024 - Tuesday

“യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-20

“ദൈവം എന്നെ കാണുന്ന എന്റെ പൂര്‍ണ്ണമായ അവസ്ഥ ഞാന്‍ കണ്ടു. ദൈവത്തെ അസന്തുഷ്ടനാക്കുന്ന എല്ലാക്കാര്യങ്ങളും ഞാന്‍ അപ്പോള്‍ ദര്‍ശിച്ചു. ചെറിയ പാപങ്ങള്‍ പോലും കണക്കിലെടുക്കപ്പെടുമെന്ന കാര്യം എനിക്കറിയാന്‍ പാടില്ലായിരുന്നു. ആര്‍ക്കിതിനെ വിവരിക്കുവാന്‍ കഴിയും? ത്രിത്വൈക ദൈവത്തിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ യേശു എന്നോട് പറഞ്ഞു: "നീ ഒരു ദിവസത്തേക്ക് ശുദ്ധീകരണസ്ഥലത്ത്‌ കഴിയത്തക്ക വിധമുള്ള പാപം ചെയ്തിട്ടുണ്ട്".

അതു കേട്ടപ്പോള്‍ എനിക്ക് ശുദ്ധീകരണസ്ഥലത്തെ അഗ്നിജ്വാലകളിലേക്ക് സ്വയം എടുത്ത്‌ ചാടുവാന്‍ തോന്നി. പക്ഷേ യേശു എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു, "നീ എന്താണ് ആഗ്രഹിക്കുന്നത്, ഒരുദിവസം ശുദ്ധീകരണസ്ഥലത്ത്‌ കഴിയണമോ അതോ കുറച്ചു നാള്‍ കൂടി ഭൂമിയില്‍ ജീവിക്കണമോ?" ഞാന്‍ മറുപടി കൊടുത്തു. “യേശുവേ, ഞാന്‍ ശുദ്ധീകരണസ്ഥലത്ത്‌ സഹനമനുഭവിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഭൂമിയിലെ ഏറ്റവും വേദനാജനകമായ സഹനങ്ങള്‍ കൂടി അനുഭവിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് ലോകാവസാനം വരെ നിലനില്‍ക്കുന്നതാണെങ്കില്‍ പോലും.”

യേശു പറഞ്ഞു. "രണ്ടില്‍ ഏതെങ്കിലും ഒന്ന് മതി, നീ തിരിച്ച് ഭൂമിയിലേക്ക് തന്നെ പോകും. അവിടെ വെച്ച് ആവശ്യമായത്ര നിനക്ക്‌ സഹിക്കേണ്ടതായി വരും, പക്ഷേ അധികനാളത്തേക്ക് വേണ്ടി വരില്ല; അവിടെ നീ എന്റെ ആഗ്രഹങ്ങളും, എന്റെ ഇഷ്ടങ്ങളും നിറവേറ്റും, എന്റെ വിശ്വസ്തനായ ഒരു ദാസന്‍ അതിനായി നിന്നെ സഹായിക്കും. നിന്റെ സഹനങ്ങള്‍ക്ക് വേണ്ട ശക്തിയും, ക്ഷമയും എന്റെ ഹൃദയത്തില്‍ നിന്നും സംഭരിക്കുക. കാരണം മറ്റൊരിടത്തുനിന്നും നിനക്ക് വേണ്ട ആശ്വാസവും, സഹായവും, സാന്ത്വനവും കണ്ടെത്തുവാന്‍ കഴിയുകയില്ല. നിനക്ക്‌ സഹിക്കുവാന്‍ വേണ്ടത്ര ഉണ്ടെന്ന കാര്യം അറിയുക. പക്ഷേ ഭയപ്പെടരുത്‌, ഞാന്‍ നിന്നോടൊപ്പമുണ്ട്”.

(വിശുദ്ധ ഫൗസ്റ്റീന ഡയറി, 36).

വിചിന്തനം:

ഈ ലോകത്തിലെ സഹനങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള നിക്ഷേപമാണെന്ന്‍ മനസ്സിലാക്കുക. ജീവിതത്തിലെ സഹനങ്ങളെ ക്ഷമയോടെ സഹിച്ചു അതിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »