India - 2024

പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: പ്രതിഷേധം വകവെയ്ക്കാതെ തലശ്ശേരി തഹസിൽദാർ

പ്രവാചകശബ്ദം 27-03-2024 - Wednesday

മാഹി: പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയതെന്നാണ് തഹസിൽദാർ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രൈസ്തവര്‍ ഏറെ പരിപാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിലെ അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരിന്നു.

പ്രതിഷേധത്തിന് പിന്നാലെ മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം പിന്‍വലിച്ചിരിന്നു. വ്യാജ പ്രചാരണം എന്നായിരിന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം. ഇതിനിടെയാണ് സമാനമായ ഉത്തരവുമായി തലശ്ശേരി തഹസിൽദാരുടെ നിര്‍ദേശം.


Related Articles »