India - 2025
ഡോ. കെ.പി. യോഹന്നാൻ്റെ സംസ്കാരം തിരുവല്ലയിൽ
പ്രവാചകശബ്ദം 10-05-2024 - Friday
തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ അന്തരിച്ച ഡോ. കെ.പി. യോഹന്നാൻ്റെ സംസ്കാരം തിരുവല്ലയിൽ നടക്കും. സംസ്കാര തീയതി സംബന്ധിച്ച അന്തിമതീരുമാനം ഇന്നുണ്ടായേക്കും. സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെൻ്റ് തോമസ് പള്ളിയോടു ചേർന്നായിരിക്കും കെ. പി. യോഹന്നാന് അന്ത്യവിശ്രമസ്ഥലം ഒരുക്കുക. ഇതിനാവശ്യമായ ക്രമീകരണം ആരംഭിച്ചു.
ചൊവ്വാഴ്‌ച രാവിലെ അമേരിക്കയിൽ ഉണ്ടായ അപകടത്തെത്തുടർന്നു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കെ.പി. യോഹന്നാൻ ബുധനാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മൃതദേഹം ഡാളസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.പി. യോഹന്നാൻ്റെ ഭാര്യയും മക്കളും അടക്കമുള്ളവർ അമേരിക്കയിലുണ്ട്. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.