India - 2025
പന്തക്കുസ്‌ത തിരുനാളിന് ഒരുക്കമായി 'ഈശോയോടൊപ്പം ഒരു ദിവസം'
പ്രവാചകശബ്ദം 16-05-2024 - Thursday
കോട്ടയം: പന്തക്കുസ്‌ത തിരുനാളിന് ഒരുക്കമായി കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കരിസ്‌മാറ്റിക് സോണിന്റെയും ആഭിമുഖ്യത്തിൽ നാളെ ഈശോയോടൊപ്പം ഒരു ദിവസം എന്ന പേരിൽ ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. നാഗമ്പടം സെന്റ് ആൻ്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ദിവ്യകാരു ണ്യാരാധനയ്ക്കു വിവിധ സന്യാസസമൂഹങ്ങൾ നേതൃത്വം നൽകും. രാവിലെ ആറിന് ലൂർദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ച് ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കം കുറിക്കും.
വൈകുന്നേരം അഞ്ചിന് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. സെബാസ്റ്റ്യൻ പുവത്തുങ്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ ഉപവാസ പ്രാർത്ഥന സമാപിക്കും. മോൺ. ജോസ് നവസ്, ഫാ. വിൽസൺ കപ്പാട്ടിൽ, ഫാ. ജിതിൻ വല്ലർകാട്ടിൽ, ഫാ. ഏബ്രഹാം തൈപ്പറമ്പിൽ, സിസ്റ്റർ ലിറ്റിൽഫ്ളവർ എസ്എച്ച്, സിസ്റ്റർ ബെനഡിക്ട, സിസ്റ്റർ കുസുമം, കെ.സി. ജോയി, ജോണി കുര്യാക്കോസ് ചെറുകര, സെബാസ്റ്റ്യൻ പീറ്റർ എന്നിവർ നേതൃത്വം നൽകും.