India - 2024

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹം: കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 26-05-2024 - Sunday

കൊച്ചി: ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിലെ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വിശുദ്ധ ചാവറയച്ചൻ വഹിച്ചിട്ടുള്ള സ്തു‌ത്യർഹമായ പങ്ക് വിലമതിക്കാനാകാത്തതാണ്. വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും ചാവറയച്ചനിലൂടെ കേരളത്തിനുണ്ടായതു സമാനതകളില്ലാത്ത മുന്നേറ്റമാണെന്നും കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

കത്തോലിക്കാ കോൺഗ്രസ് ഉൾപ്പെടെ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ നവോത്ഥാന ചരിത്രത്തിലെ വിശുദ്ധ ചാവറയച്ചൻ്റെ പങ്ക് അംഗീകരിക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും തയാറായത് ശ്ലാഘനീയമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ട‌ർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ് കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസി ബിജു, ബെ ന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »