India - 2026

കർദ്ദിനാൾ ക്ലീമീസ് ബാവ ജെറുസലേം പാത്രിയാർക്കീസുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 01-10-2026 - Thursday

ജെറുസലേം: സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ജെറുസലേം ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ 28 തിങ്കളാഴ്ച ആയിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. വിശുദ്ധ നാട്ടിലേക്കുള്ള കർദ്ദിനാൾ ക്ലീമീസ് ബാവയുടെ സന്ദർശന വേളയിലായിരിന്നു കൂടിക്കാഴ്ച. ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായെ, കർദ്ദിനാൾ പിസബല്ല പാത്രിയാർക്കേറ്റിൽ സ്വീകരിച്ചു.


Related Articles »