India - 2024

മദ്യാസക്തിയെന്ന ബലഹീനതയെ വരുമാനം കൂട്ടാൻ സർക്കാര്‍ കാരണമാക്കരുത്: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ

പ്രവാചകശബ്ദം 19-06-2024 - Wednesday

കൊച്ചി: മദ്യനയ രൂപീകരണത്തിൽ ജനവിരുദ്ധമായ നിലപാടുകൾ സർക്കാർ സ്വീകരിക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മദ്യപരുടെ മദ്യാസക്തിയെന്ന ബലഹീനതയെ വരുമാനം കൂട്ടാൻ സർക്കാരും മദ്യക്കച്ചവടക്കാരും ചൂഷണം ചെയ്യരുത്. സംസ്ഥാനത്തെ മദ്യ ഉപയോഗത്തിന്റെ കോടിക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവർ മദ്യാസക്തി മൂലം തകർന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും യഥാർഥ കണക്കുകൾ കൂടി പുറത്തുവിടണം. മദ്യനയം ജനദ്രോഹപരമായാൽ എതിർക്കുമെന്നും നേതൃയോഗം മുന്നറിയിപ്പു നൽകി.

സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അർധവാർഷിക പദ്ധതി അവതരിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി.ഡി. രാജു, ആൻ്റണി ജേക്കബ് ചാവറ, സി.എക്‌സ്‌. ബോണി, അന്തോണിക്കുട്ടി ചെതലൻ, സിബി ഡാനിയേൽ, ടി.എസ്. ഏബ്രഹാം, എ.ജെ.ഡിക്രൂസ്, മേരി ദീപ്‌തി, റോയി മുരിക്കോലിൽ എന്നിവർ പ്രസംഗിച്ചു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »