News - 2024

ഇറാഖിലേക്ക് മടങ്ങിയെത്തുന്ന ക്രൈസ്തവരുടെ എണ്ണം കുറയുന്നു

പ്രവാചകശബ്ദം 20-06-2024 - Thursday

മൊസൂള്‍: ഇറാഖിലെ പ്രധാന നഗരമായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പോയവരില്‍, തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കുറയുന്നതായി വാര്‍ത്ത ഏജന്‍സിയായ 'എജെന്‍സിയ ഫീദെസ്'. 2014 ജൂൺ പത്താം തീയതി ഇറാഖിലെ പ്രധാന നഗരങ്ങളിൽ ഒന്നായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പതിനായിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്.

2014 നു മുൻപ് ഏകദേശം 1200 ക്രൈസ്തവ കുടുംബങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ ഏകദേശം അൻപതിൽ താഴെ മാത്രമാണ് മൊസൂളിൽ താമസിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2017-ൽ ജിഹാദികളുടെ കൈയിൽ നിന്നും തിരികെ മൊസൂൾ പിടിച്ചെടുത്തുവെങ്കിലും അരക്ഷിതാവസ്ഥകളും ഞെരുക്കങ്ങളും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാണ്.

** മൊസൂളിലെ ക്രൈസ്തവര്‍ക്ക് എന്താണ് സംഭവിച്ചത്? പ്രവാചകശബ്ദം ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വിശദമായ ലേഖനം വായിക്കാം

മൊസൂൾ കീഴടക്കിയ ജിഹാദി ഭരണത്തിന്റെ നാളുകൾ വേദനയും, ദുരിതവും നിറഞ്ഞ ഒരു കാലത്തിൻ്റെ തുടക്കമായി ഓർമ്മിക്കപ്പെടുന്നുവെന്നും, ഒരിക്കൽ വിവിധ വിശ്വാസ സമൂഹങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ നാടായി അറിയപ്പെട്ട നഗരം, മതസ്പർദ്ദയുടെ യുദ്ധമുഖമായി മാറ്റപ്പെട്ടുവെന്നും, അൽക്കോഷിലെ കൽദായ മെത്രാൻ പൗലോ താബിത് മെക്കോ പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ മൊസൂളിൽ ഒരു ലക്ഷത്തിലധികം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ക്രൈസ്തവരുടെ എണ്ണം വളരെ പരിമിതമാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »