India - 2025

യു‌എസ് കാത്തലിക്ക് മീഡിയ അസോസിയേഷൻ പുരസ്ക്കാര ജേതാക്കളില്‍ മലയാളിയായ അഭിലാഷ് ഫ്രേസറും

പ്രവാചകശബ്ദം 22-06-2024 - Saturday

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്ക പുരസ്‌കാരമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാത്തലിക്ക് മീഡിയ അസോസിയേഷൻ ബുക്ക് അവാർഡ്‌ ജേതാക്കളില്‍ മലയാളി എഴുത്തുകാരനായ അഭിലാഷ് ഫ്രേസറും. കവിത, ലേഖനം, ചെറുകഥ വിഭാഗത്തിൽ (Category B604: First Time Author: Poetry, Essays, or Short Stories) മൂന്നാം സമ്മാനത്തിനാണ് അഭിലാഷ് അര്‍ഹനായിരിക്കുന്നത്.

അഭിലാഷ് രചിച്ച് അമേരിക്കയിലെ വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് പബ്ലീഷേഴ്‌സ് പ്രസിദ്ധീകരിച്ച Father: A Collection of Poems എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം. ജൂണ്‍ 21 ന് അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വച്ചു നടന്ന കാത്തലിക്ക് മീഡിയ കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എറണാകുളം ചിറ്റൂര്‍ സ്വദേശിയായ അഭിലാഷ് ഫ്രേസര്‍ വരാപ്പുഴ അതിരൂപതാംഗമാണ്.


Related Articles »