India - 2025

സർക്കാർ കേരളത്തെ ഘട്ടം ഘട്ടമായി മദ്യപ്പുഴയാക്കി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 27-06-2024 - Thursday

എടൂർ (കണ്ണൂർ): ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ കേരളത്തെ ഘട്ടംഘട്ടമായി മദ്യപ്പുഴയാക്കിയെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തലശേരി അതിരൂപത മദ്യവിരുദ്ധ സമിതിയും പ്രതീക്ഷ ഡിഅഡിക്ഷൻ സെൻ്ററും അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് ഡ്രീം പ്രോജക്റ്റും ചേർന്ന് നടത്തുന്ന വിമോചന യാത്ര ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

ചുരുക്കം മദ്യശാലകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനം ഘട്ടംഘട്ടമായി മദ്യപ്പുഴയായി മാറി. സർക്കാരിൻ്റെ ഇത്തരം തീവെട്ടിക്കൊള്ളയെ ആർജവത്തോടെ ചോദ്യം ചെയ്യുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. സാമ്പത്തിക നേട്ടത്തിനായി ജനത്തെ മദ്യത്തിനും ലോട്ടറി ചൂതാട്ടത്തിനും സ ർക്കാർ വിട്ടുകൊടുത്തെന്നും ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.


Related Articles »