News - 2024

ജീവന്റെ സംരക്ഷണത്തിനായി ക്രൈസ്തവ വിശ്വാസികളെ ഒന്നിപ്പിച്ച് 'ലൗവ് ലൈഫ് ചാര്‍ലോട്ടി'

സ്വന്തം ലേഖകന്‍ 25-08-2016 - Thursday

ചാര്‍ലോട്ടി: ജീവന്റെ സംരക്ഷണത്തിനു വേണ്ടി കത്തോലിക്ക വിശ്വാസികളും, പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസികളും സഭാവ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു. നോര്‍ത്ത് കരോളിനയില്‍ പ്രവര്‍ത്തിക്കുന്ന 'ലൗവ് ലൈഫ് ചാര്‍ലോട്ടി' എന്ന സംഘടനയാണ് ജീവന്റെ സംരക്ഷണത്തിനായി വിശ്വാസ സമൂഹത്തെ ഒരുമിച്ച് കൂട്ടിയുള്ള പ്രാര്‍ത്ഥന നടത്തിയത്. ആയിരത്തില്‍ അധികം പേര്‍ സമൂഹ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. നോര്‍ത്ത് കരോളിനയില്‍ നിന്നും ഈ വര്‍ഷം അവസാനത്തോടെ ഗര്‍ഭഛിദ്രം എന്ന മാരകപാപത്തെ പൂര്‍ണ്ണമായും തുടച്ചു മാറ്റുവാനാണ് ലൗവ് ലൈഫ് ചാര്‍ലോട്ടി സംഘടന ലക്ഷ്യമിടുന്നത്.

40 വ്യത്യസ്ത സഭകളെ ഒന്നിച്ചു കൂട്ടിയാണ് 'ലൗവ് ലൈഫ് ചാര്‍ലോട്ടി' ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ ക്രൈസ്തവരെ ഒന്നിപ്പിച്ചു പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്. 1989 മോണ്‍സിഞ്ചോര്‍ ഫിലിപ്പ് ജെ. റീലിയാണ് സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ന്യൂയോര്‍ക്കില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയാണ് ഫിലിപ്പ് ജെ. റീലി. 1974-ല്‍ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് ആദ്യത്തെ പ്രോലൈഫ് സംഘടനകളുടെ ജാഥ നടത്തിയതും മോണ്‍സിഞ്ചോര്‍ ഫിലിപ്പ് ജെ. റീലിയുടെ നേതൃത്വത്തിലാണ്.

സ്‌നേഹത്തിന്റെയും ജീവന്റെയും മഹത്വകരമായ സന്ദേശം പകര്‍ന്നു നല്‍കുവാന്‍ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഗര്‍ഭഛിദ്രത്തിന് അറുതിവരുത്തുവാന്‍ സാധിക്കുമെന്ന് ലൗവ് ലൈഫ് ചാര്‍ലോട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷ പങ്ക് വെച്ചതായി 'ചര്‍ച്ച് മിലിറ്റന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 14-ാം തീയതി സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ജപമാല പ്രാര്‍ത്ഥനയില്‍ 170-ല്‍ അധികം പേര്‍ പങ്കെടുത്തിരിന്നു.

പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിലേക്ക് നിയോഗങ്ങളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മീയമായ സംരക്ഷണത്തിലൂടെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികള്‍ ക്രമമായി നടക്കുമെന്നും കാത്തലിക് പ്രോ ലൈഫ് ആക്ഷന്‍ നെറ്റ്വര്‍ക്ക് സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു. കുടുംബത്തിന്റെ നിലനില്‍പ്പിനും ജീവന്റെ സംരക്ഷണത്തിനുമായി നടത്തപ്പെടുന്ന ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവര്‍ ഐക്യത്തോടെ പങ്കെടുക്കുന്നത്, സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന തിന്മയുടെ ശക്തികളെ നേരിടുവാന്‍ ഉപകരിക്കുമെന്നാണ് പ്രോ ലൈഫ് സംഘടനകളുടെ വിലയിരുത്തല്‍.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »