India - 2024

എപ്പോഴും പറഞ്ഞു പറ്റിക്കാവുന്ന ജനവിഭാഗമായി ക്രൈസ്‌തവരെ കാണരുത്: കത്തോലിക്കാ കോൺഗ്രസ്

03-07-2024 - Wednesday

തിരുവനന്തപുരം: ക്രൈസ്‌തവ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കുവാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ. ജസ്റ്റീസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് സഭാ സമൂഹങ്ങളുമായി ചർച്ച ചെയ്‌ത്‌ നടപ്പിലാക്കുക, ഭാരത അപ്പസ്‌തോലൻ മാർതോമാശ്ലീഹായുടെ ഓർമനം പൊതു അവധി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എപ്പോഴും പറഞ്ഞു പറ്റിക്കാവുന്ന ജനവിഭാഗമായി ക്രൈസ്‌തവരെ കാണരുത്. സമുദായം ആരുടെയും സ്ഥിരനിക്ഷേപമായ വോട്ടിംഗ് മേഖല അല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാടുകൾ വ്യക്തമാക്കണം. മൂല്യാധിഷ്ഠിത പൊതുപ്രവർത്തനം നടത്തുന്ന, സമുദായ താത്പര്യങ്ങൾകൂടി സംരക്ഷിക്കുന്ന നേതാക്കളെ വിജയിപ്പിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി മുന്നിട്ടിറങ്ങേണ്ടി വരും. ക്രൈസ്‌തവ അവഗണന തുടർന്നാൽ ഭാവിയിൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറിമറിയുമെന്നും ഡോ. കവിയിൽ കൂട്ടിച്ചേർത്തു.

ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എംഎൽഎമാരായ മോൻസ് ജോസഫ്, സണ്ണി ജോസഫ്, എം. വിൻസെൻ്റ്, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, റോജി എം. ജോൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെ ക്രട്ടറി ബിനു ഡൊമനിക്ക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയ ലിൽ, യുവദീപ്തി എസ്എംവൈഎം ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ എന്നിവരും ഓഫീസ് ചാർജ് സെക്രട്ടറി ജിനോ ജോസഫ് കളത്തിൽ, ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, ജേക്കബ് നിക്കോളാസ്, അതിരൂപത ഭാരവാഹികളായ റോസ്‌ലിൻ കുരുവിള, യുവദീപ്‌തി എസ്എംവൈഎം പ്രസി ഡന്റ് ജോയൽ ജോൺ റോയി, ജോർജുകുട്ടി മുക്കത്ത്, കുഞ്ഞ് കളപ്പുര, പി.സി. കുഞ്ഞപ്പൻ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, കെ.എസ്. ആൻ്റണി കരിമറ്റം, ചാക്കപ്പൻ ആൻ്റണി പള്ളത്തുശേരിൽ, സെബാസ്റ്റ്യൻ വർഗീസ് കൈതവന, ജെസി ആൻ്റണി പുറക്കാട്, സിസി സെബാസ്റ്റ്യൻ അമ്പാട്ട്, ലിസി ജോ സൗവ്വക്കര, ഡീക്കൻ ജിൻസൺ ഒഐസി എന്നിവർ പ്രസംഗിച്ചു.

തോമസ് ഡി. കുറ്റേൽ, ബേബിച്ചൻ മുകളേൽ, വി.സി. വിൽസൺ, എൻ.എ. ഔ സേപ്പ്, ജിനോദ് ഏബ്രഹാം, ആൻ്റണി തോമസ്, ഫ്രാൻസീസ് പാണ്ടിച്ചേരി, ദേ വസ്യ പുളിക്കാശേരി, സിബി പാറപ്പായിൽ, ജോജൻ സെബാസ്റ്റ്യൻ, ചെറിയാ ൻ പാലത്തിങ്കൽ, ജോൺസ് ജോസഫ്, പീറ്റർ നാഗപറമ്പിൽ, ജോസ് പാറക്ക ൽ, ടോമി കടവിൽ, ഷെയിൻ ജോസഫ് എന്നിവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.


Related Articles »