News - 2024
തങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി നേരിടണമെന്നു നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പ് മാഗ്നസ് അറ്റിലേഡ്
സ്വന്തം ലേഖകന്‍ 25-08-2016 - Thursday
അബൂജ: നൈജീരിയായില്‍ നിന്നും ക്രൈസ്തവരെ ഉന്‍മൂലനം ചെയ്ത ശേഷം ഇസ്ലാം മതത്തെ ഔദ്യോഗിക മതമാക്കി മാറ്റുവാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാഗ്നസ് അറ്റിലേഡ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ക്രൈസ്തവര്‍ സഭ നോക്കാതെ ഒന്നിക്കണമെന്നും അല്ലെങ്കില്‍ പ്രശ്‌നം വളരെ ഗുരുതരമാകുമെന്നും ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയായുടെ തെക്ക് പടിഞ്ഞാറന്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് ആര്‍ച്ച് ബിഷപ്പ് മാഗ്നസ് അറ്റിലേഡ്.
'ഫോഴ്‌സ് ആഫ്രിക്ക-2016' സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ക്രൈസ്തവര്‍ ഐക്യത്തോടെ നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആര്‍ച്ച് ബിഷപ്പ് സൂചിപ്പിച്ചത്. "ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ആളുകള്‍ ഏറെ ധൃതിയില്‍ അവരുടെ ഈ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുകയാണ്. ദൈവാലയങ്ങള്‍ എല്ലാ ഭാഗത്തും നശിപ്പിക്കപ്പെടുന്നു. ഓരോ ദിവസവും പുതിയ അജണ്ടകളുമായി ക്രൈസ്തവരെ നശിപ്പിക്കുന്നവര്‍ രംഗത്ത് വരുന്നു. ക്രിസ്തുവിന്റെ സഭയെ അക്രമികള്‍ നശിപ്പിക്കുമ്പോള്‍ ക്രൈസ്തവര്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ പാടില്ല". ആര്‍ച്ച് ബിഷപ്പ് മാഗ്നസ് അറ്റിലേഡ് പറഞ്ഞു.
ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്രൈസ്തവര്‍ തങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്ത് ക്ലേശകരമായ ഒരു സാഹചര്യമാണ് ക്രൈസ്തവര്‍ക്ക് നിലനില്‍ക്കുന്നതെന്നും ഇതിനെ നേരിടേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ആര്‍ച്ച് ബിഷപ്പ് തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക