Meditation. - August 2024
ക്രിസ്തുവിന്റെ വിളിയെ തിരിച്ചറിഞ്ഞവര്‍
സ്വന്തം ലേഖകന്‍ 26-08-2020 - Wednesday
"അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെ പ്പിടിക്കുന്നവരാക്കും" (മത്തായി 4:19).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 26
ക്രിസ്തുവിന്റെ വിളിയെ സ്വീകരിച്ച പത്രോസിന്റേയും അവന്റെ സഹോദരനായ അന്ത്രയോസിന്റേയും പ്രവര്‍ത്തി നോക്കുക, "തല്‍ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു". ഇത് കൂടാതെ പന്ത്രണ്ടു ശിഷ്യന്മാരുടേയും കൂട്ടായ പ്രതികരണവും ഒന്ന്‍ നോക്കുക. "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്". സുവിശേഷത്തില്‍ കര്‍ത്താവിന്റെ വിളിക്ക് നല്‍കുന്ന മനോഹര മറുപടികളായി ഇതിനെ വിശേഷിപ്പിക്കാം.
കര്‍ത്താവിന്റെ വചനം ആദ്യമായി പ്രഘോഷണം ചെയ്ത സമയം മുതല്‍ ഇക്കാലം വരെ, വളരെ വലിയ വിഭാഗം സ്ത്രീകളും പുരുഷന്മാരും, ക്രിസ്തുവിന്റെ വിളിക്ക് സ്വതന്ത്രവും അടിയുറച്ചതുമായ ഉത്തരം നല്‍കിയിട്ടുണ്ട്. പൗരോഹിത്യവും, വിശ്വാസപരവുമായ ജീവിതവും, പ്രേഷിത പ്രവര്‍ത്തനവും, ജീവിതമാതൃകയായി അനേകം പേര്‍ സ്വീകരിച്ചിട്ടുണ്ട്. വിശ്വാസഗണത്തെയും മനുഷ്യരാശിയേയും, വിവേകത്തോടും, ധൈര്യത്തോടും, സ്‌നേഹത്തോടും കൂടി സേവിക്കുന്ന അവര്‍ ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉത്തമ വക്താക്കളാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.5.79).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.