Events - 2024
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" കുട്ടികൾക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതൽ 15 വരെ; ബുക്കിംഗ് തുടരുന്നു
ബാബു ജോസഫ് 20-07-2024 - Saturday
കുട്ടികൾക്കായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഓഗസ്റ്റ് 12 മുതൽ 15 വരെ സസ്സെക്‌സിൽ നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് പ്രീ ടീൻസ്, ടീൻസ് വിഭാഗങ്ങളിലായി 9മുതൽ 12വരെയും 12 മുതൽ 16 വരെയും പ്രായക്കാർക്ക് പങ്കെടുക്കാം.
ഓഗസ്റ്റ് 12 തിങ്കൾ തുടങ്ങി 15 ന് വ്യാഴാഴ്ച്ച അവസാനിക്കും. https://www.afcmuk.org/REGISTER/ എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
*** കൂടുതൽ വിവരങ്ങൾക്ക്;
തോമസ് 07877 508926
*** അഡ്രസ്സ്:
ASHBURNHAM PLACE
ASHBURNHAM CHRISTIAN PLACE
BATTLE
EAST SUSSEX
TN33 9NF