News - 2025
കേരള സഭയില്‍ ഇന്ന് പ്രാര്‍ത്ഥനാദിനം
പ്രവാചകശബ്ദം 04-08-2024 - Sunday
കൊച്ചി: ഉരുള്‍പ്പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെയും മറ്റിടങ്ങളിലെയും ദുരിതബാധിതരെ സമര്‍പ്പിച്ച് ഇന്നു ഓഗസ്റ്റ് 4 ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ഇന്നത്തെ വിശുദ്ധ കുര്‍ബാന മധ്യേ സമര്‍പ്പിച്ച് ദുരിതബാധിതരെ സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ നേരത്തെ ആഹ്വാനം നല്‍കിയിരിന്നു. ഇതിന്‍ പ്രകാരം ദേവാലയങ്ങളില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും.