News - 2024
ഫ്രാന്‍സിസ് പാപ്പ ഈസ്റ്റ് തിമോറിൽ
പ്രവാചകശബ്ദം 10-09-2024 - Tuesday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പ തന്റെ ഇടയസന്ദർശനത്തിലെ മൂന്നാമത്തെ രാജ്യമായി കിഴക്കേ തിമോറിൽ പാദമൂന്നി. പാപുവ ന്യൂഗിനിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് പാപ്പ അവിടെ എത്തിയത്. ഏഷ്യ ഓഷ്യാന നാടുകളിൽ ഇടയ സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പ തൻറെ ഈ നാല്പത്തിയഞ്ചാമത്തേതായ വിദേശ അപ്പസ്തോലിക യാത്രയുടെ നാലു വേദികളിൽ മൂന്നാമത്തേതായ ഈസ്റ്റ് തിമോറില്‍ ഇന്നലെയാണ് എത്തിയത്.
സെപ്റ്റംബർ രണ്ടിന് തിങ്കളാഴ്ച വൈകുന്നേരം യാത്ര ആരംഭിച്ച ഫ്രാന്‍സിസ് പാപ്പ - ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനി, എന്നീ രാജ്യങ്ങള്‍ സന്ദർശിച്ചതിനു ശേഷമാണ് കിഴക്കൻ തിമോറിൽ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് ഈസ്റ്റ് തിമോറില്‍ എത്തിയത്. പതിനൊന്നാം തീയതി ബുധനാഴ്ച വരെ പാപ്പ ഈസ്റ്റ് തിമോറിൽ ചിലവഴിക്കും.
2002-ൽ ഇന്തോനേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ പുതിയ പരമാധികാര രാഷ്ട്രമായി മാറിയതിനുശേഷം കിഴക്കൻ തിമോർ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. 1989-ൽ ഇന്തോനേഷ്യൻ പ്രവിശ്യയായിരുന്നപ്പോൾ ഈസ്റ്റ് തിമോറിൽ അപ്പസ്തോലിക സന്ദർശനം നടത്തിയ ജോൺ പോൾ രണ്ടാമനാണ് ഇതിന് മുന്‍പ് രാജ്യം സന്ദര്‍ശിച്ചത്. ഈസ്റ്റ് തിമോറിലെ 1.3 ദശലക്ഷം ജനങ്ങളിൽ 98% കത്തോലിക്കരാണ്.