India - 2025
കേരളത്തിൽ നിന്ന് മധ്യപ്രദേശിലെ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിലേക്ക് ദിവ്യദയാസാഗർ യാത്ര
പ്രവാചകശബ്ദം 01-10-2024 - Tuesday
കൊച്ചി: മധ്യപ്രദേശിലെ സാഗർ രൂപതയിലെ ദയാസാഗർ തീർത്ഥാടന കേന്ദ്രത്തിൽവെച്ച് നടക്കുന്ന നാഷണൽ ഡിവൈൻ മേഴ്സി കൺവെൻഷനിൽ പങ്കെടുക്കുവാൻ ദയാസാഗർ യാത്ര ഒരുങ്ങുന്നു. ദിവിന മിസരികോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ആരംഭിക്കുന്ന ദിവ്യ ദയാസാഗർ യാത്രയുടെ ഉദ്ഘാടനവും ശ്ലൈഹിക ആശിർവാദവും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെയും രൂപതകളിലൂടെയും ദൈവകരുണയുടെ സന്ദേശവുമായി കടന്നുപോകുന്ന ഈ യാത്ര ഒക്ടോബർ അഞ്ചിന് മധ്യപ്രദേശിലെ ദയാസാഗർ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും.
