News - 2025
സിനഡിന്റെ അന്തിമ രേഖ തയാറാക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പിനെ നിയമിച്ച് പാപ്പ
പ്രവാചകശബ്ദം 09-10-2024 - Wednesday
വത്തിക്കാന്‍ സിറ്റി; റോമില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കർദ്ദിനാൾ നേരിയ്‌ക്കൊപ്പം കാലിഫോർണിയയിൽ നിന്നുള്ള സിസ്റ്റർ ലെറ്റീഷ്യ സലാസർ, റോമിൽ നിന്നുള്ള ഫാ. ഗ്യൂസെപ്പെ ബോൺഫ്രേറ്റ് ഉള്‍പ്പെടെ ഏഴ് ആഗോള മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും എക്സ് ഒഫീഷ്യോ അംഗങ്ങളും മാർപാപ്പ നേരിട്ട് നിയമിച്ചവരും ഉൾപ്പെടുന്നു.
ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായി കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഈ വര്‍ഷം തെരഞ്ഞെടുത്തിരിന്നു. വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോള സുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലെ അംഗം കൂടിയാണ് കർദ്ദിനാൾ ഫിലിപ്പ് നേരി. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരിയെ കർദ്ദിനാളായി ഉയർത്തിയത്. അതേസമയം വത്തിക്കാനില്‍ നടന്നു വരുന്ന സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ രണ്ടാമത്തെ സെഷൻ ഒക്ടോബർ 27 ഞായറാഴ്ച സമാപിക്കും.