India

വെണ്ടോർ പള്ളി കൃപാഭിഷേകം ബൈബിൾ കൺവെൻഷനു തുടക്കമായി

പ്രവാചകശബ്ദം 17-10-2024 - Thursday

വെണ്ടോർ: തൃശൂർ ജില്ലയിലെ വെണ്ടോർ സെന്റ് മേരീസ് പള്ളിയുടെ നൂറാം വർഷത്തോടനുബന്ധിച്ച് നടത്തുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷനു തുടക്കമായി. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. ദിവസവും വൈകീട്ട് നാലുമുതൽ 9.30 വരെയാണ് ധ്യാനം. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ. 20നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സമാപന സന്ദേശം നൽകും.

അന്നേദിവസം വൈകുന്നേരം നാലിന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും ആറുമുതൽ 9.30 വരെ ഫാ. ഡൊമിനിക് നയിക്കുന്ന ദൈവവചനപ്രഘോഷണവും കൃപാഭിഷേകശുശ്രൂഷയും വിടുതൽ ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. കൺവൻഷൻ സമാപനദിവസമായ 20നു രാവിലെ 9.30 മുതൽ 1.30 വരെ യുവജനങ്ങൾക്കായി മെഗാ യുവജന കൺവെൻഷനും വിടുതൽശുശ്രൂഷയും ഫാ. ഡൊമിനിക് വാളന്മനാലിൻ്റെ മുഖ്യകാർമികത്വത്തിൽ നിർവഹിക്കപ്പെടും. കൺവൻഷൻദിവസങ്ങളിൽ സ്‌പിരിച്വൽ ഷെയറിംഗിനും കുമ്പസാരത്തിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം FR DOMINIC VALANMANAL യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.


Related Articles »