Meditation. - August 2024

ക്രിസ്തുവിന്റെ മഹത്തായ സ്നേഹം ലോകത്തിന് പകര്‍ന്ന് നല്‍കുന്ന സന്യസ്ഥര്‍

സ്വന്തം ലേഖകന്‍ 30-08-2016 - Tuesday

"എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു. എന്റെ ഓമനേ, എന്റെ സുന്ദരീ, എഴുന്നേല്‍ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു (ഉത്തമഗീതം 2:10-11).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 30

സ്‌നേഹത്തിനിനിയും മറ്റൊരര്‍ത്ഥം കൂടിയുണ്ട്. അതൊരു വ്യക്തിയുടെ തൊഴിലുമായി അടുത്ത ബന്ധമുള്ളതാണ്. ഉദാഹരണമായി, ഒരു കന്യാസ്ത്രീയുടെ ജീവിത നിയോഗത്തെ പറ്റി ചിന്തിക്കാം. ഒരു പെണ്‍കുട്ടി, എല്ലാ സഹപാഠികളേയും പോലെ സ്‌കൂള്‍ പഠനാവസാന യാത്രയയപ്പ് പാര്‍ട്ടിക്ക് പോകുന്നു. വിനോദയാത്രയ്ക്ക് പോകുന്നു. എന്നിട്ട്, പെട്ടെന്നൊരു ദിവസം മഠത്തിന്റെ വാതിലില്‍ മുട്ടുന്നു. അതിന് ശേഷം, അവളെന്താണ് ജീവിതത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്?

രോഗികള്‍ക്കും ആരും ആശ്രയം നല്‍കാത്തവര്‍ക്കും സാന്ത്വനം പകര്‍ന്ന് കൊണ്ട് പ്രഭാതം മുതല്‍ പ്രദോഷം വരെ സദാ സേവന സന്നദ്ധയായി പ്രാര്‍ത്ഥനാപൂര്‍വ്വം നിലകൊള്ളുന്നു. ഇക്കാര്യത്തില്‍ വീട്ടുകാര്‍ പലപ്പോഴും ഇവരോട് യോജിച്ചുപോകാറില്ല. എന്നിട്ടും, ഇവയിലെല്ലാം അവര്‍ എത്ര സൗമ്യരാണ്. അവര്‍ തെരഞ്ഞെടുത്തത് ക്രിസ്തുവിന്റെ മഹാസ്‌നേഹമാണ്. ക്രിസ്തുവിന്റെ വിളിയെ സ്വീകരിച്ച് കൊണ്ട് ലോകത്തിന് അവര്‍ പകരുന്ന സ്നേഹം വിസ്മയത്തിന് വക നല്‍കുന്നതാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 14.4.62).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »