India - 2024

മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം

പ്രവാചകശബ്ദം 23-10-2024 - Wednesday

വത്തിക്കാന്‍ സിറ്റി/ കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് മെത്രാന്‍മാരേ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളിൽപെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്.

കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മേജർ ആർച്ചുബിഷപ്പിനു നല്കിയിരിക്കുന്ന ഈ നിയമനം സീറോമലബാർസഭയോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കരുതലിന്റെയും ആഗോളസഭയിൽ സീറോമലബാർസഭയ്ക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണെന്ന് സീറോ മലബാർ സഭയുടെ പി.ആർ.ഒയും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു.


Related Articles »