India - 2025

നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്: മാർ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 14-11-2024 - Thursday

മുനമ്പം: ഭൂമിയുടെ അവകാശങ്ങൾക്കായി സമരരംഗത്തുള്ള മുനമ്പം നിവാസികൾക്കു നീതി ലഭ്യമാക്കാൻ വൈകരുതെന്നു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്നലെ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു മാർ പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങൾക്കു വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തിൽ സങ്കടകരമാണ്. മുനമ്പം സമരത്തെ നിർവീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മു നമ്പം ജനത ഉയർത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല. മുനമ്പത്തെ പോരാട്ടം കേരളചരിത്രത്തിലെ നിർണായകമായ അധ്യായമാണെന്നും മാർ പാംപ്ലാനി പറഞ്ഞു.

റവ. ഡോ. ഫിലിപ്പ് കവിയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഫിലിപ്പ് വെളിയത്ത്, ഫാ. അഖിൽ മുക്കുഴി, ജോയൽ പുതുപറമ്പിൽ, അബിൻ വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു. റിലേ നിരാഹാരസമരത്തിൻ്റെ 32-ാം ദിനമായ ഇന്നലെ പ്രദേശവാസികളായ ലിസി ആന്റണി, മീനാകുമാരി രാജേഷ്, സോഫി വിൻസൻ്റ്, ഷാലറ്റ് അലക്സ‌ാണ്ടർ, ജെയിംസ് ആന്റണി, കുഞ്ഞുമോൻ ആൻ്റണി എന്നിവർ നിരാഹാരമിരുന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, മുൻ മന്ത്രിമാരായ ഡൊമിനി ക് പ്രസന്റേഷൻ, കെ.പി. രാജേന്ദ്രൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് തുടങ്ങിയവർ ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി.


Related Articles »