News - 2024

35 യൂറോപ്യൻ രാജ്യങ്ങളിൽ 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ വന്‍ വര്‍ദ്ധനവ്

പ്രവാചകശബ്ദം 16-11-2024 - Saturday

ലണ്ടന്‍: യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിക്കുന്നതായി വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന. ഒ.ഐ.ഡി.എ.സി യൂറോപ്പ് 2024 റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 35 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയതായി സംഘടന ചൂണ്ടിക്കാട്ടുന്നു.

2023-ൽ 10 യൂറോപ്യൻ രാജ്യങ്ങളില്‍ മാത്രം 1230 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടുണ്ട്. 2022-ൽ ഇത് 1029 ആയിരിന്നു. ഉപദ്രവം, ഭീഷണികൾ, ശാരീരിക അക്രമം എന്നിവ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ വ്യക്തിപരമായ 232 ആക്രമണങ്ങള്‍ അരങ്ങേറിയതായും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങൾ ഫ്രാൻസും യു‌കെ‌യുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. 2023-ൽ ഏകദേശം ആയിരത്തോളം ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്.

യു‌കെ‌യിലെ സ്ഥിതിയും പരിതാപകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എഴുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തു വര്‍ദ്ധനവായി രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 105% വർദ്ധനവാണ് ജർമ്മനിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 135 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയ രാജ്യത്തു 2023-ൽ 277 ആയി ഉയർന്നു. യൂറോപ്യൻ ഗവൺമെൻ്റുകൾ മതസ്വാതന്ത്ര്യത്തിന്മേല്‍ നിരവധി നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

More Archives >>

Page 1 of 1021