News - 2024

ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത സൃഷ്ടികളുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം ഇന്ന്‍

സ്വന്തം ലേഖകന്‍ 01-09-2016 - Thursday

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം ഇന്ന്‍. സെപ്റ്റംബര്‍ ഒന്നാം തീയതിയായ ഇന്ന് മറ്റ് സഭകളോട് കൂടി ചേര്‍ന്ന് സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം ആചരിക്കണമെന്ന് കഴിഞ്ഞ ഞായറാഴ്ച മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു.

പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ ചുമതയുള്ള കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍, ക്രൈസ്തവ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ കുര്‍ട് കോച്ച് എന്നിവര്‍ക്ക് തന്റെ പ്രത്യേക കത്തിലൂടെയാണ് 'സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം' ആചരിക്കുവാനുള്ള നിര്‍ദ്ദേശം മാര്‍പാപ്പ നല്‍കിയത്.

തന്റെ കത്തില്‍ പാപ്പ ഇങ്ങനെ പറയുന്നു."സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള വാര്‍ഷിക പ്രാര്‍ത്ഥന ആചരിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രകൃതിയോടുള്ള തങ്ങളുടെ നിലപാട് എന്താണെന്ന് മനസിലാക്കുവാന്‍ കൂടുതല്‍ അവസരം ലഭിക്കും. ദൈവം തന്റെ കരങ്ങളാല്‍ അത്ഭുതകരമായി മെനഞ്ഞെടുത്ത ഈ പ്രകൃതിക്കുവേണ്ടിയും അതിലെ സൃഷ്ടികള്‍ക്കു വേണ്ടിയും നന്ദി പറയുവാനും നമുക്ക് കഴിയും. ദൈവം സൃഷ്ടിച്ച ഈ ലോകത്തെ നശിപ്പിക്കുവാന്‍ ആരെങ്കിലും പ്രവര്‍ത്തിച്ചുവെങ്കില്‍ അതില്‍ നിന്നുള്ള പാപ മോചനത്തിനായി ദൈവവുമായി അനുരഞ്ജനപ്പെടുവാനും ഈ ദിനം കൊണ്ട് സാധിക്കും".

ഇത്തരം ദിനങ്ങളുടെ ആചരണത്തിലൂടെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ക്രൈസ്തവരുമായി ഐക്യപ്പെട്ട് ഒരുമയോടെ ജീവിക്കുവാന്‍ സാധിക്കുമെന്നും, പ്രകൃതിയോടുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വത്തെ ഓര്‍ക്കുവാന്‍ നമുക്ക് കഴിയുമെന്നും ആഗസ്റ്റ് 28-ാം തീയതി ഞായറാഴ്ച പ്രസംഗത്തില്‍ പിതാവ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരിന്നു. പ്രകൃതിയുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് തന്റെ ചാക്രിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ചൂണ്ടികാട്ടിയിട്ടുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »