Events - 2025

ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ് " ഡിസംബർ 7 ന് ലെസ്റ്ററിൽ

ഷൈമോൻ തോട്ടുങ്കൽ 01-12-2024 - Sunday

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ് " ഡിസംബർ 7ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും. രൂപതയിലെ വിവിധ ഇടവക/ മിഷൻ / പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ കാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ലഭിക്കും.

രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറ് മണിക്ക് തീരുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . വിജയികളാകുന്നവർക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ 0 7 4 2 4 1 6 5 0 1 3

ജോമോൻ മാമ്മൂട്ടിൽ 0 7 9 3 0 4 3 1 4 4 5


Related Articles »