Daily Saints. - 2025
0: September 25 : വിശുദ്ധ ഫിന്‍ബാര്‍
സ്വന്തം ലേഖകൻ 25-09-2015 - Friday
കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹ൦ ചെയ്തു.ഇതിനിടെ ഫിന്‍ബാര്‍ മൂന്ന്‍ അറിയപ്പെടാത്ത സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ സ്ഥാപിച്ചു.
അദ്ദേഹത്തെപ്പറ്റി നിരവധി മനോഹരമായ കഥകള്‍ നിലവിലുണ്ട്.അതിലൊരെണ്ണം, അദ്ദേഹം ഒരു മാലാഖയാല്‍ ഗൌഗാന ബരായിലെ ലീ നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് നയിക്കപ്പെടുകയും അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമം സ്ഥാപിക്കുകയും ചെയ്തു. അവിടെ നിന്നുമാണ് കോര്‍ക്ക് സിറ്റി വികസിച്ചതെന്നുമാണ് വിശ്വാസ൦.ഗൌഗാനയിലെ തടാകത്തിലെ ഭീകര സര്‍പ്പത്തെ പിന്തുടര്‍ന്നു പുറത്താക്കുകയും അങ്ങിനെയുണ്ടായ ചാലില്‍ നിന്നുമാണ് ലീ നദി ഉത്ഭവിച്ചതെന്നുമാണ് മറ്റൊരു കഥ.
ഫിന്‍ബാര്‍ 633ല്‍ ക്ലോയ്നെ എന്ന സ്ഥലത്ത് വച്ച് മരിക്കുകയും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കോര്‍ക്കിലേക്ക് കൊണ്ട് വന്നു വെള്ളി കൊണ്ടുണ്ടാക്കിയ അള്‍ത്താരയില്‍ സ്ഥാപിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 25നാണ് ഫിന്‍ബാറിന്റെ നാമഹേതുക തിരുനാൾ ആഘോഷിക്കുന്നത്.