News - 2024
"നിങ്ങൾക്കു നീതി ലഭിക്കും വരെ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും" ; ഫാ. അരുള്‍ദാസിന്റെ 17ാം രക്തസാക്ഷിത്വ ദിനം ഇന്ന്‍
സ്വന്തം ലേഖകന്‍ 02-09-2016 - Friday
മയൂർബഞ്ച് : ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ജാമുബാനിയിൽ അക്രമികളുടെ അമ്പേറ്റു മരിച്ച ഫാ. അരുള്‍ദാസിന്റെ 17ാം രക്തസാക്ഷിത്വ ദിനം ഇന്ന്‍. ഫാ.അരുള്‍ദാസിനെ പറ്റിയുള്ള ഓര്‍മ്മകളും പ്രാര്‍ത്ഥനകളുമായി ജാമുബാനിയിൽ ഇന്ന്‍ ആയിരങ്ങള്‍ ഒത്തുകൂടും. 1999 സെപ്റ്റംബർ ഒന്നിന് ‘ഹോ’വിഭാഗത്തിൽപ്പെട്ട ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന ജാമുബാനിയിൽ അവിടുത്തെ ക്രൈസ്തവ സമൂഹത്തിനു വേണ്ടി ദിവ്യബലി അർപ്പിക്കാനെത്തിയതായിരുന്നു ഫാ.അരുൾദാസ്.
ദിവ്യബലി അർപ്പിച്ചു ഭക്ഷണവും കഴിച്ച ശേഷം പ്രാദേശിക ജനത അവരുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായ നൃത്തവും പാട്ടുമായി ആഘോഷത്തിലായി. രാത്രി ഒന്നോടെ സ്ഥലത്തെത്തിയ പതിനഞ്ചിലധികം വരുന്ന അക്രമികൾ നൃത്തം ചെയ്യുന്നവരെ വളഞ്ഞ ശേഷം ഫാ.അരുൾദാസിനെയും സഹായി കാത്തേസിംഗ് ഗുൺഷിയെയും ആക്രമിക്കുകയായിരുന്നു.
അക്രമികളെ കണ്ട് ഇറങ്ങി ഓടി മരങ്ങൾക്കിടയിൽ മറഞ്ഞ ഫാ.അരുൾദാസിനെ അക്രമികളിൽ ഒരാൾ പിന്തുടർന്ന് അമ്പെയ്താണ് കൊലപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്നു നദിയിൽ ജലനിരപ്പുയർന്നതിനാൽ മൃതദേഹം ആശുപത്രിയിലേക്കു മാറ്റാൻ രണ്ടു ദിവസമെടുത്തു. സെപ്റ്റംബർ നാലിനാണ് മൃതദേഹം സംസ്കരിച്ചത്. ക്രൂരമായി കൊല്ലപ്പെട്ട ഫാ. അരുൾദാസിനെ ഒരു നോക്ക് കാണാനും അന്ത്യോപചാരമർപ്പിക്കാനും ആയിരങ്ങളാണ് അന്ന്‍ അവിടെ എത്തിയത്.
ജാമുബാനിയിലെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെട്ടു സേവനം ചെയ്തു വരികയായിരുന്നു ഫാ.അരുള്‍ദാസ്. കുറച്ചു പുസ്തകങ്ങളും ഒരു പോക്കറ്റ് റേഡിയോയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എളിമയുടെ മാതൃകയായിരുന്ന ഫാ. അരുള്‍ദാസ് ഹ്രസ്വകാലം കൊണ്ട് ഹോ ജനതയുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞിരിന്നു. ‘എന്റെ ഹൃദയം എപ്പോഴും നിങ്ങളുടെ നീതിക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും നിങ്ങൾക്കു നീതി ലഭിക്കും വരെ ഞാൻ നിങ്ങളോടൊപ്പമുണ്ടാകുമെന്നും’ അദ്ദേഹം ഹോ ജനതയോട് പറയുമായിരുന്നു. ഹോ ജനതയുടെ അപ്പസ്തോലനെന്നും അവരുടെ രക്‌തസാക്ഷിയെന്നും ഫാദർ അരുൾദാസ് ഇന്നറിയപ്പെടുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക