News

വത്തിക്കാന് പുതിയ ഒബി വാഹനം സമ്മാനിച്ച് നൈറ്റ്സ് ഓഫ് കൊളംബസ്

പ്രവാചകശബ്ദം 30-12-2024 - Monday

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിൽ കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ വത്തിക്കാനിലെത്താനിരിക്കേ വത്തിക്കാൻ മാധ്യമവിഭാഗത്തിന്റ കാര്യക്ഷമത കൂടുതൽ വർദ്ധിപ്പിക്കുന്നതിനു ആധുനിക രീതിയിൽ വിഭാവനം ചെയ്ത പ്രസരണ വാഹനം (ഔട്ട്സൈഡ് ബ്രോഡ്കസ്റ്റിംഗ് വാന്‍) നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന വത്തിക്കാനു സമ്മാനിച്ചു. 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്ന ആപ്തവാക്യവുമായി ലോകം മുഴുവനിലും 2025 ജൂബിലി വർഷം ആഘോഷിക്കപ്പെടുമ്പോൾ, വത്തിക്കാൻ മാധ്യമവിഭാഗത്തിന്റ കാര്യക്ഷമത കൂടുതൽ വർദ്ധിപ്പിക്കുന്നതിനാണ് ആധുനിക രീതിയിൽ വിഭാവനം ചെയ്ത പ്രസരണ വാഹനം നൈറ്റ്സ് ഓഫ് കൊളംബസ് വത്തിക്കാനു സമ്മാനിച്ചിരിക്കുന്നത്.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മർസെല്ലോ സെമെരാരോ വാഹനം ആശീർവദിച്ചു. വത്തിക്കാനില്‍ കഴിഞ്ഞ ആഴ്ച നടന്ന ലളിതമായ ഉദ്‌ഘാടനചടങ്ങിൽ, നൈറ്റ്സ് ഓഫ് കൊളംബസ് പരമോന്നത അധ്യക്ഷൻ, പാട്രിക്ക് കെല്ലിയും, വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് സിസ്റ്റര്‍. ഡോ. പൗളോ റുഫീനിയും സന്നിഹിതരായിരുന്നു. കത്തോലിക്കാ സഭയുടെ ഹൃദയമായ വത്തിക്കാനിൽ നിന്നുള്ള ദൃശ്യങ്ങള്‍ ചിത്രങ്ങൾ ഈ പുതിയ വാഹനം തയ്യാറായി കഴിഞ്ഞുവെന്ന്, പ്രീഫെക്ട് തന്റെ കൃതജ്ഞതാസന്ദേശത്തിൽ എടുത്തു പറഞ്ഞു.

പരിശുദ്ധ പിതാവിൻ്റെ സന്ദേശം, തിരുസഭയുടെ സന്ദേശം, ലോകത്ത് പ്രത്യേകിച്ച് ജൂബിലി വർഷത്തിൽ പ്രചരിപ്പിക്കുന്നതിൻ്റെ പ്രാധാന്യം അടിവരയിടുന്നതിന് ഈ വാഹനം സഹായകരമാകുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് പരമോന്നത അധ്യക്ഷൻ പാട്രിക്ക് കെല്ലി പ്രത്യാശ പ്രകടിപ്പിച്ചു. വത്തിക്കാനിലേക്ക് സംഭാവന ചെയ്യുന്ന നാലാമത്തെ പ്രക്ഷേപണവാഹനമാണിത്. അത്യാധുനിക സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇതുപോലൊരു വാഹനം നൽകാൻ കഴിയുന്നത് സംഘടനയെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »