News - 2025
അമേരിക്കയില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ കൂട്ടക്കൊലയില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 02-01-2025 - Thursday
ലൂസിയാന: അമേരിക്കയിലെ ലൂസിയാന സംസ്‌ഥാനത്തെ ന്യൂ ഓർലിയൻസിൽ ഇസ്ലാമിക തീവ്രവാദി ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ന്യൂ ഓർലിയൻസ് (യുഎസ്എ) ആർച്ച് ബിഷപ്പിന് അനുശോചന സന്ദേശം അയച്ചു. ആക്രമണത്തിൽ അനേകര്‍ക്ക് ജീവന്‍ നഷ്ട്ടമായ വാർത്ത ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നു ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്മണ്ടിന് അയച്ച സന്ദേശത്തില്‍ പറയുന്നു.
മുറിവേറ്റവരുടെയും ദുഃഖിതരുടെയും സൗഖ്യത്തിനും ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിൻ്റെ സ്‌നേഹനിർഭരമായ കരുണയ്‌ക്ക് സമർപ്പിക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ആശീര്‍വാദത്തോടെയാണ് പാപ്പയുടെ ടെലഗ്രാം സന്ദേശം സമാപിക്കുന്നത്.
പുതുവർഷാഘോഷങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിന്ന ജനക്കൂട്ടത്തിലേക്കാണു 42 കാരനായ ഷംസുദ്ദീൻ ജബാർ എന്ന പ്രതി വാഹനം ഇടിച്ചുകയറിയത്. ഇയാളുടെ വാഹനത്തിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പോലീസ് വെടിവച്ചു കൊന്നിരുന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟