News - 2024
പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയിലും കോടതി സമുച്ചയത്തിലും തീവ്രവാദി ആക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 03-09-2016 - Saturday
പെഷവാര്‍: പാക്കിസ്ഥാനിലുണ്ടായ വ്യത്യസ്ഥ തീവ്രവാദി ആക്രമണങ്ങളില്‍ 17 മരണം. പെഷവാറിനു സമീപം ക്രൈസ്തവര്‍ താമസിക്കുന്ന കോളനിയേയും, മര്‍ദാന്‍ കോടതി സമുച്ചയത്തേയും ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെഷവാര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ക്രൈസ്തവര്‍ വസിക്കുന്ന കോളനിയ്ക്കു നേരെയാണ് ആദ്യം തീവ്രവാദി ആക്രമണമുണ്ടായത്.
ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുക്കളും, തോക്കുകളുമായിട്ടാണ് ക്രൈസ്തവ കോളനിയിലേക്ക് നാലു പേരടങ്ങുന്ന തീവ്രവാദികളുടെ സംഘം എത്തിയത്. ഇവര്‍ കോളനി നിവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും അക്രമം അഴിച്ചുവിടുകയായിരുന്നു. കോളനിക്ക് സമീപത്തു തന്നെ പട്ടാളക്യാമ്പും സൈനികരുടെ സാന്നിധ്യവും ഉണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. പട്ടാള ക്യാമ്പിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
മര്‍ദാനില്‍ കോടതി സമുച്ചയത്തിനു കാവല്‍ നിന്നിരുന്ന സുരക്ഷാ സേനയുടെ ഔട്ട്‌പോസ്റ്റിലേക്കു ഗ്രനേഡ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷമാണ് തീവ്രവാദികള്‍ ആളുകളെ കൊലപ്പെടുത്തിയത്. ചാവേറായി വന്ന തീവ്രവാദി കോടതി സമുച്ചയത്തിനുള്ളിലേക്ക് പ്രവേശിക്കുകയും സ്‌ഫോടനം നടത്തുകയുമായിരിന്നു. അതേ സമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ആക്രമണങ്ങളുടെ ഉത്തരവാദിത്വം ജമായത്ത്-ഉള്‍-അഹ്‌റാര്‍ എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ പാര്‍ക്കില്‍ ക്രൈസ്തവരെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണവും അടുത്തിടെ ബലൂചിസ്ഥാനിലെ ക്വാട്ടയിലെ ആശുപത്രിയിലുണ്ടായ ആക്രമണവും ഇതേ സംഘടന തന്നെയാണ് ആസൂത്രണം ചെയ്തത്. ക്രൈസ്തവര്‍ക്കു നേരെയുള്ള തീവ്രവാദികളുടെ ആക്രമണം പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ച് വരികയാണ്. 200 മില്യണ്‍ ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക