News - 2025

പനിയില്ല; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍

പ്രവാചകശബ്ദം 21-02-2025 - Friday

വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിലവില്‍ പനിയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യത്തില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. മാര്‍പാപ്പയ്ക്കു പനി ഇല്ലെന്നും രക്തസമ്മർദ്ദം, ഓക്സിജൻ ലെവല്‍, ഹൃദയമിടിപ്പ് തുടങ്ങിയ പാരാമീറ്ററുകൾ കൃത്യമായ തോതിലാണ് മുന്നോട്ട് പോകുന്നതെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച മറ്റ് വിവരങ്ങളുമായി മാര്‍പാപ്പയുടെ സുഹൃത്തും ജെസ്യൂട്ട് വൈദികനായ ഫാ. അൻ്റോണിയോ സ്പാഡറോ രംഗത്ത് വന്നു. ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിശകലനം ചെയ്തു വരികയാണെന്നും ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നവും നിലവില്‍ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അസാധാരണമായ ഒരു ഊർജ്ജം മാര്‍പാപ്പയ്ക്കുണ്ടെന്നും ഇതൊരു ലളിതമായ ചികിത്സയല്ല, സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ടിലധികം ജെസ്യൂട്ട് മാസികയായ ലാ സിവിൽറ്റ കാറ്റോലിക്കയുടെ ഡയറക്ടറായിരുന്ന ഫാ. സ്പാഡറോ നിലവിൽ വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ്റെ അണ്ടർസെക്രട്ടറിയാണ്. ഇക്കഴിഞ്ഞ 14നാണ് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »