India - 2025
കത്തോലിക്ക കോൺഗ്രസ് സമുദായ അവകാശ പ്രഖ്യാപന സമ്മേളനം ഇന്ന്
പ്രവാചകശബ്ദം 01-03-2025 - Saturday
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സമുദായ അവകാശ പ്രഖ്യാപന സമ്മേളനം ഇന്ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, അഡ്വ. ബിജു പറയന്നിലം, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. ജോർജ് വർഗീസ് ഞാറകുന്നേൽ, ഫാ. സബിൻ തുമുള്ളിൽ എന്നിവർ പ്രസംഗിക്കും.
