News - 2024

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനിടെ മുംബൈയില്‍ യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്തു

സ്വന്തം ലേഖകന്‍ 05-09-2016 - Monday

മുംബൈ: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ഇന്നലെ, മുംബൈയില്‍ ഒരു സംഘം ആളുകള്‍ യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം അടിച്ചു തകര്‍ത്തു. മുംബൈയിലെ ജുഹൂ-താരാ റോഡിലെ ദേവാലയത്തോട് ചേര്‍ന്നായി സ്ഥിതി ചെയ്യുന്ന പ്രതിമയാണ് അക്രമികള്‍ തകര്‍ത്തത്. അതേ സമയം അക്രമം നടത്തിയതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ സ്ഥലത്ത് എത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിക്കുവാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസും കൂട്ടു നിന്നതായും തെളിവ് നശിപ്പിക്കാനും പൊലീസ് ശ്രമം നടന്നതായും വാച്ച് ഡോഗ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന ആരോപിച്ചു. സംഭവം തികച്ചും അപലപനീയമാണെന്ന് ഫാദര്‍ ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ് 'സിഎന്‍എന്‍ ന്യൂസ്-18' എന്ന ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. "എല്ലാ ദേവാലയങ്ങളും തകര്‍ക്കപ്പെട്ടാലും ആളുകള്‍ കാരുണ്യത്തിന്റെ പ്രവര്‍ത്തികളില്‍ നിന്നും ഒരിക്കലും പിന്മാറുകയില്ല. അവരില്‍ നിന്നും അനുകമ്പയുടെ പ്രവര്‍ത്തികള്‍ തുടരും. ഒരു സംഘം മതവാദികളുടെ പ്രവര്‍ത്തനം ഒരിക്കലും വിജയിക്കുകയില്ല". ഫാദര്‍ ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ് പ്രതികരിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »