പുത്തൻ സമൂഹങ്ങളിലേക്കും, പുത്തൻ നാടുകളിലേക്കും സുവിശേഷം പ്രചരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നവരുടെ “ധീരമായ മിഷനറി ആവേശത്തിന് അവകാശികളാണ്” എല്ലാ ക്രിസ്ത്യാനികളുമെന്ന് വി. കുർബ്ബാനമദ്ധ്യേ സ്പാനിഷ് ഭാഷയിൽ ചെയ്ത തന്റെ പ്രസംഗത്തിൽ മാർപാപ്പ ജനാവലിയെ ഓർമിപ്പിച്ചു. അദ്ദേഹം തുടർന്നു:- “ഒരു കൽപന അനുസരിക്കുന്നതിൽ ഒരു ക്രിസ്ത്യാനി നിർവൃതി അനുഭവിക്കുന്നു:- "പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക”.
21 മിഷൻ ഇടവകകൾ കാലിഫോർണിയായിൽ സ്ഥാപിച്ച്കൊണ്ട്, ഒരു ജനതയുടെ (റെഡ് ഇന്ത്യൻസ്) വിശ്വാസങ്ങളും സംസ്ക്കാരവും, വിശുദ്ധ ജൂണിപ്പെറോ അടിച്ചമർത്തിയെന്ന വാദമുഖവുമായി, ചില അമേരിക്കൻ നാട്ടുവർഗ്ഗക്കാർ, ഈ ഫ്രാൻസിസ്ക്കൻ മിഷനറിയുടെ വിശുദ്ധപ്രഖാപന കർമ്മത്തെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു.
“കഷ്ടപ്പെടുത്തുകയും പീഢിപ്പിക്കുകയും ചെയ്തവരിൽ നിന്നും സംരക്ഷിച്ച്, ഒരു നാട്ടുവംശജരുടെ സ്വാഭിമാനം കാക്കാൻ പ്രയത്നിച്ച വ്യക്തിയായിരുന്നു ജൂണിപ്പെറോ”-എന്നാണ് ആ വിമർശനം തള്ളിക്കൊണ്ട്, പോപ്പ് ഫ്രാൻസിസ് തന്റെ കുർബ്ബാനമദ്ധ്യ പ്രസംഗത്തിൽ പ്രസ്താവിച്ചത്.
News
ഫ്രാൻസിസ് മാർപാപ്പ വാഷിങ്ങ്ടണിൽ വച്ച് ജൂണിപ്പറോ സീറായെ വിശുദ്ധനായി പ്രഖ്യാപിച്ചു
ജേക്കബ് സാമുവേൽ 24-09-2015 - Thursday
കത്തോലിക്കാവിശ്വാസം അമേരിക്കയിലെ വെസ്റ്റ്കോസ്റ്റിൽ എത്തിച്ച പതിനെട്ടാം നൂറ്റാണ്ടിലെ മിഷനറിയായിരുന്ന ജൂണിപ്പറോ സീറായെ, സെപ്റ്റംബർ 23-ന് വാഷിങ്ങ്ടണിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ മണ്ണിൽ വച്ചു നടന്ന വിശുദ്ധപ്രഖ്യാപന കർമ്മത്തിൽ 20,000-ത്തോളം പേർ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. The National Shrine of the Immaculate Conception-ദേവാലയത്തിൽ വച്ചാണ് ഈ കർമ്മം ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചത്.
“മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സഭയുടെ സ്വരൂപമായിരുന്നു അദ്ദേഹം, ദൈവത്തിന്റെ ഐക്യപ്പെടുത്തുന്നതും ആർദ്രത നിറഞ്ഞതുമായ സ്നേഹസന്ദേശം സകല ദിക്കുകളിലും വ്യാപിക്കുവാൻ ഇറങ്ങിതിരിച്ചിരിക്കുന്ന ഒരു സഭ”. പോപ്പ് ഇപ്രകാരമാണ് അദ്ദേഹത്തേയും തന്റെ സഭയേയും വിശേഷിപ്പിച്ച് കൊണ്ട് പ്രസ്താവിച്ചത്.
