India - 2025
ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം: മോൺ. പയസ് മലേകണ്ടത്തിൽ
പ്രവാചകശബ്ദം 29-03-2025 - Saturday
മുവാറ്റുപുഴ: ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേകണ്ടത്തിൽ. ലഹരി വിപത്തിനെതിരേ കാരിത്താസ് ഇന്ത്യ, കേരളാ സോഷ്യൽ സർവീസ് ഫോറം, ടെമ്പറൻസ് കമ്മീഷൻ എന്നിവയുടെ നേതൃത്ത്വത്തിൽ കേരളത്തിലെ 32 രൂപതകളു ടെയും ആഭിമുഖ്യത്തിൽ നടക്കുന്ന സജീവം - ആൻ്റി ഡ്രഗ് കാമ്പയിൻ മധ്യകേരള സമ്മേളനം കോതമംഗലം രൂപതയുടെ ആതിഥേയത്തിൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററിൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദേഹം.
കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, സജീവം പ്രോജക്ട് കോതമംഗലം രൂപത കോ- ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ, റാ ണിക്കുട്ടി ജോർജ്, ജോയിസ് മുക്കുടം, അലീന ജോസ് എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ, എറണാകുളം - അങ്കമാലി, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളുടെ യും സജീവം വോളൻ്റിയേഴ്‌സ് പരിപാടിയിൽ പങ്കെടുത്തു.
