India - 2025

കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയുടെ 12-ാമത് വാർഷിക അസംബ്ലി നടന്നു

പ്രവാചകശബ്ദം 31-03-2025 - Monday

കൊച്ചി: ലഹരിയിൽനിന്ന് മുക്തി നേടി യുവാക്കൾ ലക്ഷ്യബോധമുള്ളവരായി മാറണമെന്ന് ആഹ്വാനം ചെയ്‌ത്‌ കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയുടെ 12-ാമത് വാർഷിക അസംബ്ലി. പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പുപ്പന അധ്യക്ഷത വഹിച്ചു.

കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടറുമായ റവ. ഡോ. ജിജു ജോർജ് അറയ്ക്കത്തറ ആമുഖ പ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെആർഎൽസിബിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎൽ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് എബിൻ കണിവയലിൽ എന്നിവർ പ്രസംഗിച്ചു.


Related Articles »