News - 2024

രൂപത സ്ഥാപനത്തിനും മെത്രാഭിഷേകത്തിനും പ്രസ്റ്റണില്‍ ഒരുക്കങ്ങള്‍ സജീവം; വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 07-09-2016 - Wednesday

പ്രസ്റ്റണ്‍: പ്രസ്റ്റണ്‍ രൂപത സ്ഥാപനത്തിന്റെയും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷയുടെയും ഒരുക്കങ്ങളുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലങ്കാസ്റ്റര്‍ രൂപത ബിഷപ് മൈക്കിള്‍ കാംബലിന്റേയും സീറോ മലബാര്‍ സഭ കോഓര്‍ഡിനേറ്റര്‍ ഡോ. തോമസ് പാറയടി, ജോ. കണ്‍വീനര്‍ ഡോ. മാത്യു ചൂരപൊയ്കയില്‍, വൈദിക കൂട്ടായ്മയുടെ സെക്രട്ടറി ഫാ. ജിനോ അരീക്കാട് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇന്‍വിറ്റേഷന്‍, മീഡിയ, ഫുഡ്, റിസപ്ഷന്‍, അക്കോമഡേഷന്‍, ലിറ്റര്‍ജി, ഫോട്ടോ വീഡിയോ, ഫസ്റ്റ് എയ്ഡ്, ക്വയര്‍, ഡെക്കറേഷന്‍, ഫിനാന്‍സ് , വോളന്റിയേഴ്‌സ്, സുവനീര്‍ ഉള്‍പ്പടെ പതിനഞ്ചോളം വിവിധ കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടനിലെ പ്രശസ്തമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയമായിരിക്കും ബ്രിട്ടീഷുകാരും സീറോ മലബാര്‍ വിശ്വാസികളും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള വേദിയാവുക. ലങ്കാസ്റ്റര്‍ രൂപതയുടെയും പ്രസ്റ്റണ്‍ നഗര സഭയുടെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ വേദി തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചത്. മുഴുവന്‍ വിശ്വാസികള്‍ക്കും പങ്കെടുക്കുന്നതിനാണ് പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയും പോലെ ഒരു വലിയ വേദി തിരഞ്ഞെടുത്തതെങ്കിലും കരുണയുടെ വര്‍ഷത്തില്‍ ആത്മീയത ഒട്ടും ചോര്‍ന്നു പോകാതെ ചടങ്ങുകള്‍ ആര്‍ഭാടരഹിതമായി നടത്താനാണ് എല്ലാ കമ്മിറ്റികളും പരിശ്രമിക്കുന്നതെന്നു മീഡിയ കോഡിനേറ്റര്‍ ഫാ. ബിജു കുന്നക്കാട് അറിയിച്ചു.

17നു റോമില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിനുശേഷം 18നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെത്തുന്ന മാര്‍ സ്രാമ്പിക്കലിന് ഊഷ്മള സ്വീകരണം നല്കും. ഒക്ടോബര്‍ ഒമ്പതാം തീയതി നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും, പ്രത്യേകിച്ച് ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികളുടെയും പ്രാര്‍ത്ഥന സഹായം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേരത്തെ ആവശ്യപ്പെട്ടിരിന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക