News - 2024

പാരീസിലെ നോട്രെഡാം കത്തീഡ്രല്‍ പരിസരത്തു ഗ്യാസ് സിലിണ്ടറുകളുമായി കാര്‍ കണ്ടെത്തി; ഫ്രാന്‍സില്‍ സുരക്ഷ കര്‍ശനമാക്കുന്നു

സ്വന്തം ലേഖകന്‍ 08-09-2016 - Thursday

പാരീസ്: ഏഴു ഗ്യാസ് സിലിണ്ടറുകളുമായി നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ പാരീസിലെ നോട്രെഡാം കത്തീഡ്രല്‍ പരിസരത്തു കണ്ടെത്തി. ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കാറിന്റെ ഉടമസ്ഥനെയും അയാളുടെ കൂട്ടാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമസ്ഥന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നയാളാണെന്നും ഇയാള്‍ പോലീസിന്റെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.

പാരീസില്‍ നേരത്തെ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 130 പേര്‍ കൊല്ലപ്പെട്ടിരിന്നു. ഈ സംഭവത്തിന് ഒരു മാസം തികയും മുന്‍പാണ് നോര്‍മണ്ടിയിലെ പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ജാക്വസ് ഹാമലിനെ ഐഎസ് ഭീകരന്‍ കഴുത്തറത്തുകൊന്ന സംഭവവുമുണ്ടായത്. ഇതേ ത്തുടര്‍ന്നു ഫ്രാന്‍സിലെങ്ങും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംശയാസ്പദമായ രീതിയില്‍ നോട്രെഡാം കത്തീഡ്രല്‍ പരിസരത്ത് നിന്ന്‍ നിരവധി ഗ്യാസ് സിലിണ്ടര്‍ അടങ്ങിയ കാര്‍ കണ്ടെത്തിയത്.

പ്യൂഷോ കാറില്‍ ഏഴു സിലിണ്ടറുകളുണ്ടായിരുന്നുവെന്നും മുന്‍സീറ്റിലുണ്ടായിരുന്ന ഒരെണ്ണം ഒഴിഞ്ഞ സിലിണ്ടറായിരുന്നുവെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നു ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍നാര്‍ഡ് കസന്യൂവെ പറഞ്ഞു. കാറിന്റെ ഉടമസ്ഥന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നയാളാണെന്ന്‍ പോലീസ് മനസ്സിലാക്കിയ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക