India - 2025
വിൻസെൻഷ്യൻ സമൂഹത്തിന് പുതിയ ഭരണ സമിതി
പ്രവാചകശബ്ദം 01-05-2025 - Thursday
കൊച്ചി: വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ആത്മീയചൈതന്യത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ചു വൈക്കം, തോട്ടകത്ത് പിറവിയെടുത്ത വിൻസെൻഷ്യൻ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറലായി പെരിയ ബഹുമാനപ്പെട്ട ഫാ.പോൾ പുതുവ വിസി തിരഞ്ഞെടുക്കപ്പെട്ടു. ഇടപ്പള്ളി ടോളിലുള്ള വിൻസെൻഷ്യൻ ജനറലെറ്റിൽ വെച്ച് നടന്ന 31-മതു ജനറൽ സിനാക്സിസിൽ വെച്ചാണ് തെരഞ്ഞെടുപ്പു നടന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽ പെട്ട കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗം ആയ ഫാ. പോൾ, പരേതനായ തോമസ്-അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ഫാ. മാത്യു പോത്താലിൽ (അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ), ഫാ. ജോസഫ് കൈപ്പടക്കുന്നേൽ (പോപ്പുലർ മിഷൻ, റിട്രീറ്സ്), ഫാ. ഷിന്റോ (തോമസ്) മംഗലത്തു (മീഡിയ, എഡ്യൂക്കേഷൻ), ഫാ. സ്കറിയ കൈതക്കളം (ഫിനാൻസ്) എന്നിവർ ഭരണ സമിതി അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
