News
ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ബലിയില്‍ യുഎസ് വൈസ് പ്രസിഡന്‍റും സംഘവും പങ്കെടുക്കും
പ്രവാചകശബ്ദം 16-05-2025 - Friday
വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ബലിയില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും. അടിയുറച്ച കത്തോലിക്ക വിശ്വാസികളായ ഇരുവരോടും ഒപ്പം മറ്റ് അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മെയ് 18 ഞായറാഴ്ച റോമിലെ സമയം രാവിലെ 10 മണിക്കാണ് വിശുദ്ധ കുർബാന നിശ്ചയിച്ചിരിക്കുന്നത്.
ഏപ്രിൽ 20-നാണ് വാൻസ് അവസാനമായി വത്തിക്കാനിൽ എത്തിയത്. ഫ്രാന്‍സിസ് പാപ്പയെ അവസാനമായി കണ്ട ലോക നേതാവ് അമേരിക്കന്‍ വൈസ് പ്രസിഡന്റായ വാന്‍സായിരിന്നു. കൂടിക്കാഴ്ചയിൽ ഇരുവരും ഈസ്റ്റർ ആശംസകൾ അറിയിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരിന്നു. ഏപ്രിൽ 26-ന് ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനമായി വത്തിക്കാനിൽ എത്തിയത്. 2013-ൽ, ഫ്രാൻസിസ് മാർപാപ്പ പാപ്പയായി ഉയർത്തപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ ഉദ്ഘാടന കുർബാനയ്ക്കുള്ള അമേരിക്കൻ പ്രതിനിധി സംഘത്തെയും നയിച്ചത് അന്നത്തെ വൈസ് പ്രസിഡന്‍റ് ആയിരിന്ന ജോ ബൈഡനായിരുന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
