News - 2024
സാമൂഹ്യ പുരോഗതിക്കുള്ള കരാറില്‍ വത്തിക്കാനും മദ്ധ്യാഫ്രിക്കയും തമ്മില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍ 09-09-2016 - Friday
ബാംഗ്വി: സാമൂഹ്യ പുരോഗതിക്കുള്ള കരാറില്‍ വത്തിക്കാനും മദ്ധ്യാഫ്രിക്കയും തമ്മില്‍ ഒപ്പുവച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാന നഗരമായ ബാംഗ്വിയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ ചേര്‍ന്ന സംഗമത്തിലാണ് സാമൂഹ്യപുരോഗതിക്കുള്ള ഉഭയകക്ഷി കരാറില്‍ വത്തിക്കാന്‍റെയും മദ്ധ്യാഫ്രിക്കയുടെയും പ്രതിനിധികള്‍ ഒപ്പു വച്ചത്. ജനങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവും ധാര്‍മ്മികവുമായ പുരോഗതി ലക്ഷ്യമാക്കിയാണ് വത്തിക്കാന്‍ മദ്ധ്യാഫ്രിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രസിഡന്‍റ് ഫൗസ്റ്റിന്‍ ആര്‍ക്കേഞ്ചെ തൗദേര സന്നിഹിതനായിരുന്ന ചടങ്ങില്‍, വത്തിക്കാനെ പ്രതിനിധീകരിച്ച്, അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഫ്രാങ്കോ കൊപ്പൊളയും, മദ്ധ്യാഫ്രിക്കയുടെ വിദേശകാര്യ മന്ത്രി, ചാള്‍സ് ആര്‍മേല്‍ ടുബെയ്നും കരാറില്‍ ഒപ്പുവച്ചു.
ബാംഗ്വിയുടെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതിയുടെ തലവനുമായ ആര്‍ച്ചുബിഷപ്പ് എഡ്വേര്‍ഡ് ബഡോബോ, മദ്ധ്യാഫ്രിക്കയുടെ സാമൂഹ്യ ഉപദേശക സമിതി അംഗം ഇസാമോ ബലിപ്പു എന്നിവരും, ഭരണ പ്രതിപക്ഷത്തെ പ്രമുഖരും നയതന്ത്ര പ്രതിനിധികളും ജന നന്മ ലക്ഷ്യമാക്കിയുള്ള കരാറിന് ഒപ്പുവച്ച ഊദ്യോഗിക ചടങ്ങിന് സാക്ഷികളായി.ഉടമ്പടി ലക്ഷ്യവും അതിന്‍റെ പ്രായോഗികതയും കാലപരിധിയും വ്യക്തമാക്കുന്ന രേഖയും അതിനെ പിന്‍തുണയ്ക്കുന്ന 21 വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്നതാണ് മദ്ധ്യാഫ്രിക്ക-വത്തിക്കാന്‍ മാനവവികസന കരാര്‍.
നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പൊതുനന്മയ്ക്കും വ്യക്തികളുടെ ധാര്‍മ്മികവും ആത്മീയവും ഭൗതികവുമായ ഉന്നതിക്കായുള്ള കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് വത്തിക്കാന്‍ പ്രസ്താവന അറിയിച്ചു. ഇറ്റലിയില്‍ തന്നെ പല ശാഖകളും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ സേവനപരിചയവുമുള്ള വത്തിക്കാന്‍റെ കുട്ടികള്‍ക്കായുള്ള ഗേസ് ബാംബിനോ ആശുപത്രിയുടെ കീഴിലായി മദ്ധ്യാഫ്രിക്കയിലെ ബാംഗ്വിയില്‍ ആശുപത്രി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക