News - 2024

ബംഗ്ലാദേശിലെ ക്രൈസ്തവരെയും മറ്റു ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാന്‍ യുകെ ഗവണ്‍മെന്‍റ്; 162 മില്യണ്‍ പൗണ്ട് മാറ്റിവയ്ക്കും

സ്വന്തം ലേഖകന്‍ 09-09-2016 - Friday

ലണ്ടന്‍: ബംഗ്ലാദേശിലെ ക്രൈസ്തവരെയും പീഡനം അനുഭവിക്കുന്ന മറ്റു ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കുന്നതിനായി യുകെ ഗവണ്‍മെന്‍റ് 162 മില്യണ്‍ പൗണ്ട് മാറ്റിവയ്ക്കും. ഏഷ്യാ-പസഫിക് മന്ത്രിയായ അലോക് ശര്‍മ്മയാണ് ബ്രിട്ടീഷ് എംപിമാരെ ഇക്കാര്യം അറിയിച്ചത്. അടുത്തിടെ സ്വതന്ത്ര്യചിന്തകരായ നിരവധി ബ്ലോഗ് എഴുത്തുകാരെ ബംഗ്ലാദേശില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണവും അനുദിനം കൂടിവരികയാണ്. ഇത്തരം പല പശ്ചാത്തലങ്ങളും കണക്കിലെടുത്താണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

"മാഗ്നാ കാര്‍ട്ടാ ഫണ്ട് പ്രകാരമാണ് പണം അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുവാനുള്ള പൗരന്‍മാരുടെ അവകാശത്തെ സര്‍ക്കാര്‍ മാനിക്കുന്നു. വിവര സാങ്കേതകവിദ്യയുടെ 2006-ലെ ആക്റ്റ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ അന്താരാഷ്ട്ര തലത്തിലുള്ള നടപടി സ്വീകരിക്കുവാനും പ്രത്യേക നടപടി എടുക്കുന്നതാണ്". അലോക് ശര്‍മ്മ പറഞ്ഞു.

ബംഗ്ലാദേശിലെ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും നേരെയുള്ള അല്‍-ക്വയ്ദ- ഐഎസ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. നിരവധി പേര്‍ക്കാണ് ഇത്തരം ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നത്. 162.9 മില്യണ്‍ ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ എട്ടേകാല്‍ ലക്ഷത്തോളം ക്രൈസ്തവര്‍ വസിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ആഗോള തലത്തില്‍ 35-ാം സ്ഥാനമാണ് ബംഗ്ലാദേശിന് 'ഓപ്പണ്‍ ഡോര്‍' എന്ന സംഘടന നല്‍കിയിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ വസിക്കുന്ന ക്രൈസ്തവരാണ് തീവ്രവാദികളുടെ ഭീഷണിക്ക് ഏറെ ഇരയാകുന്നതെന്നു സംഘടന നേരത്തെ വ്യക്തമാക്കിയിരിന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »