India - 2025
ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും നാളെ
പ്രവാചകശബ്ദം 02-07-2025 - Wednesday
കൊച്ചി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്‌മരണ ആചരിക്കുന്ന നാളെ സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സഭാദിനാഘോഷവും നടക്കും. രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വ ത്തിൽ ആഘോഷമായ റാസ കുർബാന. 11 ന് പൊതുസമ്മേളനം. സഭാംഗവും ഹൃദ്രോഗ ചികിൽസാ വിദഗ്‌ധനുമായ പത്മഭൂഷൺ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങിൽ ആദരിക്കും.
സീറോമലബാർ സഭ 2026 സമുദായ ശക്തീകരണവർഷമായി ആചരിക്കുന്ന പശ്ചാ ത്തലത്തിൽ സമുദായശക്തീകരണ കർമപദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കും. സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദിക, അല്‌മായ, സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. മാർത്തോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമയും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്‌കാരവുമായ ദുക്‌റാന തിരുനാളിന്റെയും സഭാദിനാഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായെന്നു പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
