News - 2025

യുവജന ജൂബിലിയാഘോഷത്തിന് റോമില്‍ സമാപനം

പ്രവാചകശബ്ദം 04-08-2025 - Monday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വർഷാചരണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന യുവജന ജൂബിലിയാഘോഷത്തിന് റോമില്‍ സമാപനം. 140-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി പത്തു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് യുവജന ജൂബിലി ആഘോഷത്തിന് സമാപനമായത്.

ഇന്നലെ ഞായറാഴ്ച "തോർ വെർഗത്തയിൽ" അര്‍പ്പിച്ച ദിവ്യബലിയില്‍ ലെയോ പതിനാലാമൻ പാപ്പ മുഖ്യകാര്‍മ്മികനായിരിന്നു. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ പങ്കെടുത്തു. യേശുവുമായുള്ള കൂടിക്കാഴ്ചയുടെയും അവിടന്നിലർപ്പിതമായ പ്രത്യാശയുടെയും അനുഭവത്തില്‍ ജീവിക്കുന്നതിന്റെ സാക്ഷ്യം പങ്കുവയ്ക്കാനുമായി ജൂലൈ 28 മുതലാണ് യുവജന സംഗമത്തിനായി റോമിൽ യുവജനങ്ങള്‍ സമ്മേളിച്ചത്.

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിൽ കടക്കൽ, റോമിലെ ചിർക്കോ മാസ്സിമൊ മൈതാനിയിൽ തയ്യാറാക്കിയ താല്ക്കാലിക കുമ്പസാരക്കൂടാരങ്ങളിൽ പാപസങ്കീർത്തന കൂദാശാസ്വീകരണം, ശനിയാഴ്ച റോമിൻറെ പ്രാന്തത്തിലുള്ള തോർ വെർഗാത്തയിൽ പാപ്പയുമൊത്തുള്ള ജാഗരണ പ്രാർത്ഥനാ ശുശ്രൂഷ ഉൾപ്പടെയുള്ള സപ്തദിന ജൂബിലിയാചരണ പരിപാടികളിൽ യുവതീയുവാക്കൾ പങ്കുചേർന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »