India
വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് പ്രത്യാശ പകര്‍ന്ന് 'ഗ്രേസ്ഫുള്‍ ധ്യാന'വുമായി ചങ്ങനാശേരി അതിരൂപതയുടെ സീയോന്‍ ധ്യാനകേന്ദ്രം
പ്രവാചകശബ്ദം 08-08-2025 - Friday
ചങ്ങനാശേരി: വാർധക്യത്തിൽ എത്തിയവർക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നുള്ള ചങ്ങനാശേരി അതിരൂപതയുടെ സീയോൻ ധ്യാന കേന്ദ്രത്തിന്റെ ശുശ്രൂഷ ശ്രദ്ധ നേടുന്നു. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് പ്ലാപ്പറമ്പിൽ, ഫാ. ഷാജി തുമ്പേച്ചിറയിൽ എന്നിവരുടെ നേതൃത്വത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കായി നടന്നുവരുന്ന ഗ്രേസ് ഫുൾ ധ്യാനമാണ് ഇതിനകം അനേകർക്ക് അനുഗ്രഹമായി മാറിയിരിക്കുന്നത്. അറുപത് മുതൽ നൂറ് വയസുവരെ പ്രായമുള്ളവരെ മാത്രം കേന്ദ്രീകരിച്ചുള്ള താമസിച്ചുക്കൊണ്ടുള്ള മൂന്ന് ദിവസത്തെ ധ്യാനങ്ങളില്‍ നിരവധി വയോധികരാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്.
ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലും അവഗണനയും മറന്ന് സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന ധ്യാനവിചിന്തനങ്ങളും പ്രാർത്ഥനയും വാർധക്യത്തിലെ പ്രശ്‌നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിദഗ്‌ധരുടെ പ്രഭാഷണങ്ങളും സൗഖ്യദായക ശുശ്രൂഷകളും കൗൺസലിംഗും അനേകര്‍ക്ക് പ്രത്യാശ പകരുകയാണ്. വിദഗ്ധ ഡോക്ടർമാരും വൈദികരും നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ വാർധക്യത്തിലെത്തിയ നിരവധിപ്പേരാണ് സീയോനിലേക്ക് കടന്നുവരുന്നത്.
കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 8086399023, 9495107045 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
