News - 2024
ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിന് ഭേദഗതി; കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്കി
സ്വന്തം ലേഖകന്‍ 12-09-2016 - Monday
ന്യൂഡൽഹി: 147 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യയിലെ മറ്റു മതസ്ഥർക്ക് വിവാഹമോചന കാത്തിരിപ്പ് സമയം ഒരു വർഷമായിരിന്നുവെങ്കിലും ക്രൈസ്തവർക്ക് രണ്ടുവർഷമായിരിന്നു. ഇതിനെതിരെ നിരവധിപേർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ വിവാഹമോചനം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്.
മറ്റ് സമുദായങ്ങളില്‍ വിവാഹമോചനത്തിന് ദമ്പതികള്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രം രണ്ടുവര്‍ഷം വേണമെന്ന നിബന്ധന ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഭേദഗതി പാര്‍ലമെന്റ് പാസാക്കി കഴിഞ്ഞാല്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷം അപേക്ഷിച്ചാല്‍ ക്രൈസ്തവ ദമ്പതികള്‍ക്ക് വിവാഹമോചനം ലഭിക്കും.
വിവാഹം കര്‍മ്മം നടന്ന സ്ഥലത്തോ ദമ്പതികൾ ഒരുമിച്ച് താമസിച്ച സ്ഥലത്തോ വേണം വിവാഹമോചന അപേക്ഷ നൽകണമെന്നുള്ള വ്യവസ്ഥയിലും മാറ്റം വരുത്തും. ഇനിമുതൽ ഭാര്യ താമസിക്കുന്ന സ്ഥലത്തുള്ള കോടതിയിൽ ഇതിനുവേണ്ടി അപേക്ഷിക്കാം. 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഭേദഗതിയോട് യോജിച്ചു. പാര്‍ലമെന്റിന്റെ ഈ വരുന്ന ശീതകാല സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിച്ച് പാസാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വക്താവ് പറഞ്ഞു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക